കൂട്

 ഒരു കഥ പറയട്ടെ 😌

ഒരിക്കൽ ഒരിടത്ത് ഒരു മഴ പെയ്തു. ആകാശത്തു നിന്ന് ഭൂമിയിലെ പുതുനാമ്പുകളെ തൊട്ടറിയാൻ  മഴ തുള്ളികൾ ഭൂമിയിലേക്ക് പതിച്ചു. അതിൽ,എവിടെ നിന്നൊക്കെയോ വന്നുചേർന്ന മൂന്ന് കുഞ്ഞു  തുള്ളികൾ ഒന്നുചേർന്ന് ഒരു പൂമരത്തിൻ ശിഖരത്തിൽ പതിച്ചു. ആ പൂമരത്തിലെ സുഗന്ധവും അഴുക്കും അവരൊന്നിച്ച് തൊട്ടറിഞ്ഞു. അതിലെ സുഗന്ധത്തെ നെഞ്ചോടു ചേർത്തു പിടിച്ചും,അഴുക്കിനെ കഴുകി കളഞ്ഞും,അവർ

 മുന്നോട്ട് കുതിച്ചു.

പെട്ടന്ന്! ശിഖരത്തിൻ ഞെട്ടിൽ നിന്ന് പുതുനാമ്പുകൾ ചില്ലകളായി വേറിട്ടു . കുഞ്ഞു തുള്ളികളും

 വേർപിരിഞ്ഞ് പുതുനാമ്പുകളെ തൊട്ടുണർത്തി ഭൂമിയിലേക്ക് പതിച്ചു!


ശുഭം. 🌸

✍️ഗോപിക

Comments

Popular posts from this blog